Thursday, 16 January 2014
പൊതു വിദ്യാഭ്യാസം സംരക്ഷിക്കാൻ മുന്നിട്ടിറങ്ങുക.
കേരളത്തിന്റെ സാമുഹ്യ വികസനത്തിന് പൊതു വിദ്യാഭ്യാസം വഹിച്ച പങ്കു പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുണ്ട് . മലയാളി സമൂഹം ഇന്നനുഭവിക്കുന്ന ഉയര്‍ന്ന ജീവിത നിലവാരത്തിന്റെ അടിസ്ഥാനം സാര്‍വത്രിക വിദ്യാഭ്യാസവും അതിനു പശാത്തലമായി പ്രവര്‍ത്തിച്ച കേരള നവോത്ഥാന പ്രസ്ഥാനവും അതിലുടെ ശക്തിപെട്ട രാഷ്ട്രീയ ബോധവും ഭൂപരിഷ്കരണം പോലുള്ള നടപടികളുമാണെന്നു പല പണ്ഡിതന്മാരും നിരീക്ഷിക്കുകയുണ്ടായി . നവോത്ഥാന പ്രസ്ഥാനത്തിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെയും പ്രധാനപ്പെട്ട ഒരു മേഖലയായിരുന്നു വിദ്യാഭ്യാസ പ്രവര്‍ത്തനം . വിദ്യ കൊണ്ട് പ്രബുദ്ധരാവാനും സംഘം കൊണ്ട് ശക്തരാവാനും ആഹ്വാനം ചെയ്ത ശ്രീനാരായണഗുരുവും ദളിതര്‍ക്കിടയില്‍ ഈ ബോധം വളര്‍ത്താന്‍ ശ്രമിച്ച അയ്യങ്കാളിയും സ്വാമി ആനന്ദതീ൪ത്ഥനുമൊക്കെ നവോത്ഥാന പ്രസ്ഥാനത്ഥിലൂടെ സാര്വര്ത്തിക വിദ്യാഭ്യാസത്തിനുവേണ്ടി പ്രവര്‍ത്തിച്ചവരാണ്. പത്തൊന്‍പതാം നൂററാണ്ടിന്റെ ഒടുവിലും ഇരുപതാം നൂററാണ്ടിന്റെ ആദ്യ ദശകങ്ങളിലും വളരെ വ്യാപകമായി പ്രാഥമിക വിദ്യാലയങ്ങള്‍ കേരളത്തില്‍ രുപപെട്ടതങ്ങനെയാണ് . നാട്ടുകാരുടെ സഹകരണവും ,പിന്തുണയും ആര്‍ജിച്ചുകൊണ്ട് വളര്‍ന്നു വികസിച്ചു വന്ന എയ്ഡഡ് വിദ്യാലയങ്ങള്‍ നിയമനാധികാരം ഒഴികെയുള്ള മറ്റെല്ലകാര്യത്തിലും സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് തുല്യമാണ്. അവ പൊതുവിദ്യാലയങ്ങളായി പരിഗണിക്കുന്നത് അതുകൊണ്ടാണ്. സര്‍ക്കാര്‍ വിദ്യാലയങ്ങളും എയ്ഡഡ് വിദ്യാലയങ്ങളും അടങ്ങുന്ന പൊതു വിദ്യാലയങ്ങള്‍ കേരളത്തിലെ അംഗീകൃത വിദ്യാലയങ്ങളുടെ 93 % വരും. അതുകൊണ്ടുതന്നെ കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതി പൊതു വിദ്യാലയങ്ങളിലൂടെ മാത്രമേ സാധ്യമാവു എന്നതില്‍ യാതൊരു സംശയവുമില്ല.
എന്നാലിന്ന് വിദ്യാഭ്യാസം സേവനമാല്ലതായി മാറിക്കൊണ്ടിരിക്കുകയും ലാഭമുണ്ടാക്കി പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങളാണ് വിദ്യാലയങ്ങള്‍ എന്നാ കാഴ്ചപ്പാടുകള്‍ വളര്‍ന്നു വരികയും ചെയ്യുന്നുണ്ട്. ആഗോളതലത്തിലുള്ള ഈ കാഴ്ച്ചപ്പടിനനുകുലമായി നമ്മുടെ സര്‍ക്കാരുകളുടെ നിലപാടുകളും മാറിക്കൊണ്ടിരിക്കുന്നുണ്ട് .കേരളത്തില്‍ ഇപ്പോള്‍ ഏഴ് ശതമാനം മാത്രമേ അണ് എയ്ഡഡ് സ്കൂളുകള്‍ ഉള്ളുവെങ്കിലും അംഗീകൃതമായ ഇംഗ്ലീഷ് സ്കൂളുകളുടെ എണ്ണം പെരുകികൊണ്ടിരിക്കുകയാണ്. ഇവയുടെ എണ്ണം സംബന്ധിച്ചു കൃത്യമായ കണക്കുകളൊന്നും ലഭ്യമല്ലെങ്കിലും ഏതാണ്ട് നാലായിരത്തോളം ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങള്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് മതിപ്പ് .ഇവ ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസത്തിനായുള്ള കച്ചവട പരമായ പ്രേരണ ചെലുത്തിക്കൊണ്ടിരിക്കുന്നതിനാല് മധ്യവര്‍ഗ്ഗ വിഭാഗങ്ങളില്‍ മാത്രമല്ല സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരില്പോലും ഇതിനോടനുകൂലമായ നിലപാടുകള്‍ വളര്‍ന്നു വരികയാണ്, ഇന്ന് നമ്മുടെ പൊതുവിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികളില്‍ ഒന്നാണിത്. മെച്ചപ്പെട്ട സൌകര്യങ്ങളും കെട്ടും മറ്റും സംവിധാനങ്ങളൊക്കെ ചേര്‍ന്ന് ആകര്‍ഷകമായ രീതിയില്‍ നടക്കുന്ന ഈ പുതിയ വിഭാഗം ഇംഗ്ലീഷ് മീഡിയം അണ്‍എയിഡഡ് സ്കൂളുകളിലെ പഠന പ്രക്രിയ അശാസ്ത്രിയവും അദ്ധ്യാപക കേന്ദ്രീക്രിതവും ഒക്കെയാണെങ്കിലും രക്ഷിതാക്കള്‍ അവയിലേക്കു ആകര്‍ഷിക്കപ്പെടുന്നുണ്ട് .പൊതു വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കുരയുവാനും ക്രമേണ പൂട്ടപ്പെടാനും ഇത് കാരനമായിക്കൊണ്ടിരിക്കുന്നു. ഇത്തരത്തില്‍ ലാഭകരമല്ലാത്ത മൂവായിരത്തില്‍ പരം വിദ്യാലയങ്ങള്‍ ഇപ്പോള്‍ തന്നെ കേരളത്തിലുണ്ട്. ഇനിയും വര്‍ദ്ധിക്കാനുള്ള സാദ്ധ്യതയാണ് അനുദിനം മുളച്ചു പൊന്തുന്ന അനംഗീകൃത വിദ്യാലയങ്ങളുടെ എണ്ണം സുചിപ്പിക്കുന്നത്.
ഈ അവസ്ഥ തുടര്‍ന്നാല്‍ അതിന്റെ ദുരിതം ഏറ്റവുംമേറെ അനുഭവിക്കുക മെച്ചപ്പെട്ട വിദ്യാഭ്യാസം വിലകൊടുത്തുവാങ്ങാന് കഴിയാത്ത നെയ്ത്തുകാരെപ്പോലുള്ള
,കൃഷിപ്പണിക്കാരെപ്പോലുള്ള സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവ൪ക്കാണ്. ഇതനുവദിച്ചുകൂട. പൊതുവിദ്യാലയങ്ങളെ നവീകരിച്ചുക്കൊണ്ടും കൂടുതല്‍ ആകര്ഷകമാക്കിക്കൊണ്ടും ഇംഗ്ലീഷ് മീഡിയം ഇല്ലാതെ തന്നെ നന്നായി ഇംഗ്ലീഷ് സംസാരിക്കാനുള്ള ശേഷി കുട്ടികളില്‍ ഉണ്ടാക്കിക്കൊണ്ടും മാത്രമേ ഇത് സാധിക്കു. ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായി ഓരോ വിദ്യാലയത്തിലും രൂപീകരിച്ചു നടപ്പാക്കാന്‍ പോകുന്ന വിദ്യാലയ വികസന പദ്ധധിയുടെ പ്രധാന ലക്ഷ്യം ,ഈ ആധുനിക വല്ക്കരണമായിരിക്കണം.നല്ല കെട്ടിടങ്ങളും ഭംഗിയുള്ള ക്ലാസ് മുറികളും ആധുനിക ഫ൪ണിച്ചറുകളും നല്ല കളിസ്ഥലങ്ങളും ,മെച്ചപ്പെട്ട ഭക്ഷണവും ,പുതിയ പഠനൊപകരണങ്ങളുമൊക്കെ നമ്മുടെ ഓരോ പോതുവിദ്യായാഭ്യാസത്തിലുംമുണ്ടാകണം . ഉള്ളടക്കത്തിലും പഠന പ്രക്രിയയിലും പൊതു വിദ്യാലയങ്ങള്‍ ബഹുദൂരം മുന്നിലാണെങ്കിലും അതുമാത്രം പോര. കെട്ടിലും മട്ടിലും കാഴച്ചയിലും ഒക്കെ അത് അനംഗീകൃത വിദ്യാലയങ്ങളെ പിന്നിലാക്കണം . ഇത് കേരളത്തിലെ ഒരു രണ്ടാം വിദ്യഭ്യാസ വിപ്ലവമായി കണ്ടു എല്ലാ സ്കൂള്‍ സമൂഹങ്ങളും ഇതിനായി ഒരു വിപ്ലവ രംഗത്തിറങ്ങേണ്ടിയിരിക്കുന്നു.
കുട്ടനാട് മേഖലയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്
അപ്പര്‍ കുട്ടനാട് മേഖലയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. ഈ വര്‍ഷം മാത്രം ഇതുവരെ 18പേരാണ് കാന്‍സര്‍ ബാധിച്ച് മരിച്ചത്. നെല്‍കൃഷി നാശം പതിവായിരിക്കുന്ന അപ്പര്‍ കുട്ടനാട് മേഖലയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം പെരുകുന്നത് പുതിയ പ്രതിസന്ധിയാവുകയാണ്.
പ്രകൃതി ദുരന്തങ്ങളില്‍ കാര്‍ഷിക മേഖലയ്ക്കുണ്ടായ കനത്ത നാശങ്ങള്‍ക്ക് പുറമെയാണ് അപ്പര്‍ കുട്ടനാട്ടില്‍ ക്യാന്‍സര്‍ വില്ലനായി എത്തുന്നത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലായി സ്ഥിതിചെയ്യുന്ന അപ്പര്‍ കുട്ടനാടന്‍ മേഖലയില്‍ നെല്‍കൃഷിക്കായി മലാത്തിയോണ്‍ പോലുള്ള നിരോധിത കീടനാശിനികളുടെ ഉപയോഗം വ്യാപകമാണ്.
ഇത്തരം കീടനാശിനികളുടെ ഉപയോഗം ക്യാന്‍സറിന് കാരണമാകുമെന്ന് പഠനങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്. ഭൂഗര്‍ഭ ജലത്തില്‍ കീടനാശിനികള്‍ കലരുന്നതാണ് പ്രശ്നം രൂക്ഷമാക്കുന്നത്.ക്യാന്‍സര്‍ വ്യാപകമാകുന്നതിനെക്കുറിച്ച് പഠനം നടത്താന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന ആരോപണം ശക്തമാണ്.
നടത്തം ചെലവില്ലാത്ത വ്യായാമം
ഇന്ന് മനുഷ്യന്റെ പ്രധാന പ്രശ്നങ്ങളിലൊന്നാണ് അമിതവണ്ണം. കൃത്യമായി ഭക്ഷണം കഴിക്കുകയും അതിന്നനുസരിച്ച് ജോലി ചെയ്യാതിരിക്കലുമാണ് ഇതിന് കാരണം. പ്രമേഹം, രക്തസമ്മര്‍ദം, അധികകൊഴുപ്പം, പിത്താശയക്കല്ല്, കാല്‍മുട്ട് വീക്കം, നടുവേദന തുടങ്ങിയ രോഗങ്ങള്‍ക്ക് ഭാരക്കൂടുതല്‍ കാരണമാകുന്നുണ്ട്. നിത്യവും നടത്തം ശീലമാക്കിയാല്‍ അമിതവണ്ണത്തെ തടയാന്‍ സാധിക്കും.ഹൃദയത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കാന്‍ നടത്തം ഉത്തമ മാര്‍ഗമാണ്. നടക്കുമ്പോള്‍ ഹൃദയത്തിലേക്കുള്ള രക്തസഞ്ചാരം കൂടും. അതുവഴി ഹൃദയത്തിന് കൂടുതല്‍ പ്രാണവായു ലഭിക്കും. ഇങ്ങനെ ലഭിക്കുന്ന പ്രാണവായു ഹൃദയത്തെ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സഹായിക്കും. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കാനും നടത്തം നല്ലതാണ്.നടക്കുന്ന സമയത്ത് ശ്വാസകോശങ്ങളിലേക്കുള്ള രക്തസഞ്ചാരവും പ്രാണവായുവിന്റെ ഒഴുക്കും വര്‍ധിക്കും. മാത്രമല്ല, ശരീരത്തില്‍ സംഭവിക്കുന്ന ചില രാസപ്രക്രിയയുടെ ഫലമായി മാലിന്യങ്ങള്‍ വിയര്‍പ്പിലൂടെയും ഉച്ഛ്വാസ വായുവിലൂടെയും പുറന്തള്ളപ്പെടുന്നു. ഇതുമൂലം ശ്വാസകോശ രോഗങ്ങള്‍ ഒരു പരിധിവരെ ഇല്ലാതാകും. നടക്കുമ്പോള്‍ ശരീരത്തിലെ എല്ലാ പേശികളും ഒരുപോലെ ഉണരും. ശരീരം ചൂടാവുകയും മാംസപേശികളിലേക്കുള്ള രക്തസഞ്ചാരം വര്‍ധിക്കുകയും ചെയ്യും.പേശികളുടെ പ്രവര്‍ത്തനവും ചലനവും അനായാസമാക്കാന്‍ നടത്തം ഉപകരിക്കും. അകാരണ ക്ഷീണത്തിനും നടത്തം നല്ലൊരു ഔഷധമാണ്. പക്ഷാഘാതം, വാതരോഗം എന്നിവ അകറ്റാനും നടത്തത്തിന് കഴിയും. ദിവസവും കായിക ജോലികളില്‍ ഏര്‍പ്പെടാത്തവര്‍ രാവിലെയും വൈകുന്നേരവും കുറച്ചുനേരം നടക്കുന്നത് ഏറെ ആരോഗ്യദായകമാണ്.
ബ്രിട്ടീഷുകാര്‍ ഭാരതത്തിലേക്ക് കൊണ്ട് വന്നത് ഷേക്സ്പിയറും മില്‍ട്ടനെയും മാത്രമല്ല , ബ്രാണ്ടിക്കുപ്പികളെയും കൂടെയാണ്..’
സ്വാതന്ത്രത്തിനു മുന്‍പ് തന്നെ കേശാബ് ചന്ദ്ര സെന്‍ ഉന്നയിച്ച ആശങ്ക ഇന്നു അര്‍ത്ഥവത്താവുന്നു. അദ്ദേഹം അന്ന് പറഞ്ഞു `ബ്രിട്ടീഷുകാര്‍ ഭാരതത്തിലേക്ക് കൊണ്ട് വന്നത് ഷേക്സ്പിയറും മില്‍ട്ടനെയും മാത്രമല്ല , ബ്രാണ്ടിക്കുപ്പികളെയും കൂടെയാണ്..’ കുറച്ചു കൂടികഴിഞ്ഞപ്പോള്‍ ലോകമാന്യ തിലക് ഒരു ദീര്‍ഘ വീക്ഷണം നടത്തി. `ബ്രിട്ടീഷുകാര്‍ ഭാരതം വിട്ടാലും കള്ളുകുടി എന്ന വിപത്ത് ഇവിടെ നിലനില്‍ക്കുമെന്നും, അതില്‍ നിന്നും സ്വാതന്ത്ര്യം ലഭിക്കാന്‍ അതിനെതിരെ പോരാടെണ്ടിയിരിക്കുന്നു…’ ഇന്നു ഏറ്റവും വലിയ സാമൂഹിക വിപത്തായി മാറികൊണ്ടിരിക്കുന്ന ലഹരി ഉപഭോകത്തെ ചെറുക്കാന്‍ ഒരു വിപ്ലവത്തിനും ആവുന്നില്ല. അത്രയേറെ നമ്മുടെ സംസ്കാരത്തില്‍ വേരൂന്നിയിരിക്കുന്നു മദ്യം.സാമൂഹികവല്‍ക്കരണത്തിന്റെ ആദ്യ മാധ്യമം , കുടുംബം.കേരളത്തിലെ ഒരു നല്ല ശതമാനം കുടുംബങ്ങളില്‍ ഇന്നു കള്ള് ഒരു സാധാരണ അതിഥിയാണ്. വിശിഷ്ട ദിനങ്ങളിലും അല്ലാത്ത സമയങ്ങളിലും കൂട്ടുണ്ടാവുന്ന ഒരതിഥി. കുടിക്കുന്നത് തെറ്റാണെന്നോ, അതിന്റെ വിപത്ത് എന്താണെന്നോ കുടുംബങ്ങളില്‍ കുട്ടികളോടെന്നല്ല ആരോടും ആരെങ്കിലും സംവദിക്കുന്നത് അപൂര്‍വ്വം മാത്രം. മറിച്ചു കുടിച്ചു വന്നു തന്നെ അടക്കമുള്ളവരെ ആക്രമിക്കുന്ന മുതിര്‍ന്നവര്‍ കുറച്ചു കുട്ടികള്‍ക്കെങ്കിലും ഒരപൂര്‍വ കാഴ്ചയുമല്ല. അപ്പോള്‍ ആരോഗ്യകരമായ ഒരു സാമൂഹികവല്കരണം കുടുംബങ്ങളില്‍ നിന്നും ലഭിക്കുന്നു എന്ന് വിശ്വസിക്കാനാവുമോ?അഞ്ചാം മാധ്യമം, `the state’. ഭാരത ഭരണ ഘടനയുടെ directive principle , article 47 പറയുന്നത്, ആരോഗ്യത്തിന് ഹാനികരമായ വിധത്തിലുള്ള ഏത് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപഭോകത്തിനും ( മരുന്നിനു വേണ്ടിയല്ലാത്തത് ) അധികൃതര്‍ തടയിടണമെന്നാണ്. പക്ഷെ അതുമാത്രം പറയരുതെന്നാണ് നമ്മുടെ അധികൃതരുടെ നിലപാട്. മദ്യോല്പ്പാദന രംഗത്ത് തിളക്കമാര്‍ന്ന സ്ഥാനം നിലനിര്‍ത്തിപ്പോരുന്ന ഭാരതം 2008 ലെ റിപ്പോര്‍ട്ട് അനുസരിച്ച് 15 വര്‍ഷം കൊണ്ട് ഉത്പാദന രംഗത്ത് വമ്പന്‍ ഉയര്‍ച്ചയാണ് ഉണ്ടാക്കിയിട്ടുള്ളത്. കേരളത്തിന്റെ നേട്ടം അതിലും മികച്ചതാണ്. 2010 ലെ BBC റിപ്പോര്‍ട്ട് ഇങ്ങനെ പറയുന്നു. കേരളത്തിന്റെ വാര്‍ഷിക ബജറ്റില്‍ 40% ശതമാനത്തിലേറെ വരുമാനം വരുന്നത് കുടിയില്‍ നിന്നാണ്. കള്ള് ഷാപ്പുകളെ കുറിച്ചുമുണ്ട് ചില കണക്കുകള്‍.. , KSBC കേരളത്തില്‍ 337 ബാറുകള്‍ നടത്തുമ്പോള്‍ ഓരോ ഷാപ്പും ശരാശരി കുടിപ്പിക്കുന്നത് 80000 ആളുകളെയാണ്. ഇതിനു പുറമേ 600 പ്രൈവറ്റ് കള്ള് ഷാപ്പുകളും 5000 നാടന്‍ കള്ള് വില്‍പ്പന കേന്ദ്രങ്ങളും ഉണ്ടത്രേ. ഭരണ കര്‍ത്താക്കള്‍ എത്ര നന്നായി മേല്പറഞ്ഞ ഭരണ ഘടനയെ പിന്തുടരുന്നു എന്നുള്ളതിന് ഉത്തമ തെളിവ്.
സഹകരണത്തിലൂടെ ജനകീയ വിപ്ലവം
സാമ്പത്തിക വളര്‍ച്ചയ്ക്ക് സഹകരണസംഘവും പ്രാദേശിക സ്വയംഭരണത്തിന് പഞ്ചായത്തീരാജും എന്നതായിരുന്നു ഗ്രാമവികസനം സംബന്ധിച്ച് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിനുണ്ടായിരുന്ന കാഴ്ചപ്പാട്. വായ്പ, വിപണനം, ഉപഭോക്തൃ സാധനങ്ങളുടെ വിതരണം, ഭവനനിര്‍മ്മാണം, ആരോഗ്യം, പട്ടികജാതി പട്ടികവര്‍ഗ വികസനം, വനിത വികസനം, തുടങ്ങിയ വിവിധ മേഖലകളിലായി 12552 സഹകരണ സംഘങ്ങളും വ്യവസായം, കൃഷി, ഡയറി, മത്സ്യം തുടങ്ങിയ ഡയറക്ടറേറ്റുകള്‍ക്കു കീഴിലായി 9500 ഓളം സഹകരണ സംഘങ്ങളും കൂടുന്ന വളരെ വിപുലമായ ഒരു സഹകരണ ശൃഖല ഗ്രാമീണ സാമ്പത്തിക വളര്‍ച്ചയ്ക്കായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബഹുജന പ്രസ്ഥാനമെന്ന നിലയില്‍ വികസന പ്രവര്‍ത്തനങ്ങളില്‍ സഹകരണ പ്രസ്ഥാനത്തിന് സുപ്രധാനമായ സ്ഥാനമാണുള്ളത്. അഖിലേന്ത്യാ സ്ഥിതി വിശേഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തിലെ സഹകരണ പ്രസ്ഥാനം കൂടുതല്‍ വിപുലവും സുശക്തവുമാണ്.
സുസ്ഥിര വികസനം
സുസ്ഥിര വികസനം എന്നത് കേരളത്തിന്റെ മുഖ്യഅജന്ഡയാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അതുകൊണ്ടു തന്നെ മാധ്യമങ്ങള്‍ ഈ വിഷയം മുഖ്യധാരാ വിഷയമായിത്തന്നെ ഏറ്റെടുക്കണം. ഒപ്പം തന്നെ സാമൂഹ്യ, രാഷ്ട്രീയ പ്രസ്ഥാനങ്ങളും സുസ്ഥിര വികസന സങ്കല്‍പ്പം ആഴത്തില്‍ ചര്‍ച്ച ചെയ്യണം, അജന്‍ഡയായി ഏറ്റെടുക്കണം. ഈയൊരു വികസന കാഴ്ചപ്പാടിലൂെട മാത്രമേ കമ്പോള കേന്ദ്രീകൃത വ്യവസ്ഥയുടെ ആഘാതങ്ങളില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ കഴിയൂ.
കേരളത്തിന്റെ പ്രത്യേക ഭൂപ്രകൃതി നിലനിര്‍ത്തുവാനും ഭാവിതലമുറയ്ക്ക് ഇവിടെ ജീവിതം സാധ്യമാകുവാനും കുടിവെള്ളം, കൃഷി, ഭക്ഷ്യസുരക്ഷ, ഊര്‍ജ്ജം, നഗരവികസനം എന്നിവ സാധ്യമാകുവാനും സംസ്ഥാനം സുസ്ഥിര വികസനമെന്ന ഹരിത വികസനത്തിലേക്ക് ചുവടുമാറ്റം നടത്തേണ്ടതായിട്ടുണ്ട്. 1992 ല്‍ ഇന്ത്യയടക്കം 130 രാജ്യങ്ങള്‍ പങ്കെടുത്ത റിയോഡിജനീറോയില്‍ നടന്ന ഭൗമ ഉച്ചകോടിയിലെ മുഖ്യ അജണ്ടയും സുസ്ഥിര വികസനം എന്നതായിരുന്നു.
ഇരുപതാം നൂറ്റാണ്ടിലെ മനുഷ്യന്റെ പ്രകൃതിയുടെ മേല്‍ നടന്ന കടന്നുകയറ്റം ലോകത്തെ ഇത്തരത്തില്‍ ചിന്തിപ്പിക്കുന്നതിന് ഇടവരുത്തി. വികസനത്തിന്റെ പേരില്‍ അന്തരീക്ഷത്തിലേക്ക് വ്യവസായങ്ങള്‍ തള്ളുന്ന വിഷ വായു, വനനശീകരണം, കൃഷിയില്‍ ഉപയോഗിക്കുന്ന അമിതമായ രാസവള-കീടനാശിനി പ്രയോഗം, പ്രകൃതി വിഭവങ്ങളുടെ അമിത ഉപയോഗം, നദികളുടെ ഗതിമാറ്റിയുള്ള ഉപയോഗം, വിളകളുടെ ജനിതക മാറ്റം, ജനസംഖ്യാ വിസ്ഫോടനം, അമിതമായ വ്യവസായവല്‍ക്കരണം, ഫോസില്‍ ഇന്ധനങ്ങളുടെ ക്രമാതീതമായ ഉപയോഗം, ജലം വില്‍പ്പന ചരക്കായത് എന്നിവയെല്ലാം ഭൂമിയിലെ മനുഷ്യന്റെ നിലനില്‍പ്പിന് ഭീഷണിയായിരിക്കയാണ്. മാനവരാശി അവലംബിക്കുന്ന സാമ്പത്തിക നയങ്ങള്‍ വന്‍ പരിസ്ഥിതി നാശത്തിലേയ്ക്കാണ് ലോക സമൂഹത്തെ കൊണ്ടെത്തിച്ചിരിക്കുന്നത്. ആഗോള പരിസ്ഥിതിയും വികസനവും സംബന്ധിച്ച കമ്മീഷനാണ് ആദ്യമായി സുസ്ഥിര വികസനമെന്ന ആശയം ലോകത്തിന് മുന്നില്‍ തുറന്നത്. എക്കാലവും നിലനില്‍ക്കാവുന്ന വികസനമാണ് നമുക്ക് വേണ്ടതെന്ന് കമ്മീഷന് നിര്‍ദ്ദേശിച്ചു. ഇന്നത്തെയും നാളെത്തേയും തലമുറകളുടെ ജീവിതം ദുസ്സഹമാക്കാതിരിക്കുവാന്‍ ഇത് അത്യന്താപേക്ഷിതവുമാണ്.
ഇന്നത്തെ ആവശ്യങ്ങള്‍ നാളത്തെ തലമുറയുടെ ആവശ്യങ്ങള്‍ കവര്‍ന്ന് തിന്നുന്നതാകരുതെന്നാണ് സുസ്ഥിര വികസനത്തിലെ പ്രധാന ആശയം. ലോകത്തിന്റെ ആവശ്യങ്ങളില്‍ പാവപ്പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കണം, ഇന്ന് ലഭ്യമായ എല്ലാ ശാസ്ത്ര സാങ്കേതിക വിദ്യകളും ഉപയോഗിക്കേണ്ടത് ഇന്നത്തെയും നാളത്തെയും തലമുറകളുടെ ആവശ്യങ്ങള്‍ ഉള്‍ക്കൊണ്ടാകണം എന്നതാണ് പരിസ്ഥിതി-വികസനം ആഗോള കമ്മീഷന് മുന്നോട്ടുവച്ച രണ്ട് പ്രധാന മുദ്രാവാക്യങ്ങള്‍. ലോകത്തെ 82.7 ശതമാനം വരുമാനവും ജനസംഖ്യയുടെ 20 ശതമാനത്തിന്റെ കൈകളിലേക്കാണ് എത്തിച്ചേരുന്നത്. ലോകവരുമാനത്തിന്റെ 1.4 ശതമാനം മാത്രമാണ് ദരിദ്രരായ ശതകോടി ആളുകള്‍ക്ക് ലഭിക്കുന്നത്. ജനങ്ങള്‍ നിയന്ത്രണമില്ലാതെ ജീവിച്ചതുകൊണ്ട് ലോകം നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ താഴെ പറയുന്നവയാണ്. വ്യവസായവല്‍ക്കരണത്തിന്റെ തിക്തഫലമായുണ്ടായ വായു മലിനീകരണം മൂലം പ്രതിവര്‍ഷം മൂന്ന് ദശലക്ഷം ആളുകളാണ് മരിക്കുന്നത്. ആഗോളതാപനം ഇന്ന് വലിയ ആപത്തായി മാറുവാന്‍ അമിതമായ കാര്‍ബണ്‍ ബഹിര്‍ഗമനം നിമിത്തമായിരിക്കുന്നു. അമേരിക്കയുടെ കാര്‍ബണ്‍ എമിഷന്‍ 1990 നേക്കാള്‍ 16 ശതമാനം കൂടുതലാണിത്. ലോകത്തെ ഏറ്റവും വലിയ വായുമലിനീകരണത്തിന്റെ സ്രോതസ്സും ഇന്ന് അമേരിക്കയാണ്. ലോക ജനസംഖ്യയുടെ 40 ശതമാനം അതിരൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുകയാണ്. ലോകത്തെ പകുതിയിലധികവും തണ്ണീര്‍ത്തടങ്ങളും അപ്രത്യക്ഷമായിരിക്കുന്നു. ഒപ്പം അഞ്ചില്‍ ഒന്ന് എന്ന കണക്കില്‍ ശുദ്ധജല ജീവികളും എന്നെന്നേയ്ക്കുമായി ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമായിരിക്കുന്നു.
പ്രതിവര്‍ഷം 2.2 ദശലക്ഷം ആളുകളാണ് മലിനജലം കുടിച്ച് മരിക്കുന്നത്. 1990 ന് ശേഷം ലോകത്തെ 2.4 ശതമാനം വനമേഖലയും നഷ്ടപ്പെട്ടു. വനനാശത്തിന്റെ തോത് പ്രതിവര്‍ഷം 90000 ചതുരശ്ര കി.മീ. എന്ന നിരക്കിലാണ്. ലോകത്തെ മൂന്നില്‍ രണ്ട് ഭാഗം പാടശേഖരങ്ങളും മണ്ണിന്റെ ഗുണനിലവാര കുറവുമൂലം ഉപയോഗശൂന്യമായിരിക്കുന്നു. ലോകത്തെ പകുതിയിലധികം പുല്‍മേടുകളും നശിച്ചില്ലാതായിരിക്കുന്നു. ഇന്ത്യയില്‍ ആവശ്യമായ കാലിത്തീറ്റയുടെ 25 ശതമാനം കുറവുണ്ടായിരിക്കുന്നു. 800 ലധികം വന്യജീവികള്‍ക്ക് വംശനാശം സംഭവിച്ചിരിക്കുന്നു. 11000 ജീവികള്‍ വംശനാശ ഭീഷണി നേരിടുന്നവയാണ്. ലോകത്തിലെ സമുദ്രങ്ങളില്‍ നിന്നും എഴുപത്തി അഞ്ച് ശതമാനത്തിലേറെ മത്സ്യസമ്പത്ത് നശിച്ചില്ലാതായിരിക്കുന്നു. 1990 കളില്‍ നോര്‍ത്ത് അമേരിക്കയില്‍ മാത്രം പത്ത് മത്സ്യ ഇനങ്ങള്‍ അപ്രത്യക്ഷമായി. ഇന്ന് ലോകത്തുള്ള 9946 പക്ഷി ഇനങ്ങളില്‍ 70 ശതമാനത്തിലധികം വംശനാശ ഭീഷണി നേരിടുന്നവയാണ്.
1990 ന് ശേഷം 800 ദശലക്ഷം ആളുകള്‍ ലോകജനസംഖ്യയില്‍ വര്‍ധിച്ചിരിക്കുന്നു. 2000ത്തില്‍ ആറ് ശതകോടിയായ ലോകജനസംഖ്യ പ്രതിവര്‍ഷം 94 ദശലക്ഷം വര്‍ധിച്ച് 2025 ല്‍ ഒമ്പത് ശതകോടിയും 2050 ല്‍ 12.5 ശതകോടിയുമായി ഉയരുമെന്നും കണക്കാക്കപ്പെട്ടിരിക്കുന്നു. ലോകത്തിലെ ജനസംഖ്യയുടെ 54 ശതമാനവും ഏഷ്യയിലും ആഫ്രിക്കയിലുമാണ്. ലോകത്തിലെ ദരിദ്രരുടെ 62 ശതമാനവും തെക്കേ ഏഷ്യയിലാണ്. വികസ്വര രാജ്യങ്ങളിലെ 30 ശതമാനം ആളുകളുടേയും പ്രതിദിന വരുമാനം ഒരു ഡോളറില്‍ താഴെയാണ്. ലോകത്തെ സമ്പത്ത് ജനസംഖ്യയുടെ അഞ്ചില്‍ ഒന്നിന്റെ കൈകളിലാണ്. അവരാണ് ലോകത്തിലെ 83 ശതമാനം സമ്പത്തും നിയന്ത്രിക്കുന്നതും. വികസിത രാജ്യങ്ങളിലെ ജനങ്ങളാണ് ലോകത്തെ പാവപ്പെട്ടവരെക്കാള്‍ ഊര്‍ജ്ജത്തിന്റെ 12 ഇരട്ടി ഉപയോഗം നടത്തുന്നത്. ലോകത്തിന്റെ ഇന്നത്തെ അവസ്ഥയുടെ നേര്‍കാഴ്ചയാണിത്.
കേരളത്തെ സംബന്ധിച്ചിടത്തോളം ക്രമാതീതമായ പ്രകൃതി വിഭവ ചൂഷണം സംസ്ഥാനത്തെ ജീവിതം ഭാവി തലമുറയ്ക്കും ദുസ്സഹമാകുന്ന നിലയിലേയ്ക്കാണ് നീങ്ങുന്നത്. മഴമാറിയാല്‍ കുടിവെള്ളക്ഷാമം, ദുസ്സമായ വേനല്‍ചൂട്, പ്രകൃതി വിഭവങ്ങളുടെ ലഭ്യത കുറവ്, ഭരണരംഗത്തെ സ്വജനപക്ഷപാതം, രാഷ്ട്രീയ നേതൃത്വത്തിന്റെ ഇച്ഛാനുസരണം പോലീസിനെ ഉപയോഗിക്കല്‍, പാടശേഖരങ്ങളും ചതുപ്പുകളും കായലുകളും നികത്തി പ്രാദേശിക കാലാവസ്ഥയില്‍ വന്‍മാറ്റം വരുത്തിയിരിക്കുന്നു, എങ്ങും ഗതാഗത കുരുക്ക്, വനമേഖലയുടെ സ്വകാര്യവല്‍ക്കരണം, പ്രകൃതിയ്ക്ക് രൂപമാറ്റം വരുത്തല്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പ്രശ്നങ്ങളാണ് കേരളം മാറി മാറി ഭരിച്ച മുന്നണികള്‍ കേരളജനതയ്ക്ക് സമ്മാനിച്ചിരിക്കുന്നത്. ഒരു പരിസ്ഥിതി പ്രശ്നം തീര്‍ക്കാന്‍ മറ്റൊരു പ്രശ്നം സൃഷ്ടിക്കുക. കടന്നുപോയ തലമുറ സമ്മാനിച്ച പ്രകൃതി വരുംതലമുറയ്ക്ക് ഏല്‍പ്പിക്കാനാകാത്ത സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. സുസ്ഥിര വികസന കാഴ്ച്ചപ്പാടിന്റെ അഭാവം സംസ്ഥാനത്തിന്റെ എല്ലാ രംഗങ്ങളിലുമുണ്ട്. പണമാണ് എല്ലാറ്റിനും ആധാരം. കായല്‍ നികത്തുന്നതിനും പാടം മണ്ണിട്ട് നികത്തി കരഭൂമിയാക്കുന്നതിനും ഭൂഗര്‍ഭ ജലത്തിന്റെ അമിതമായ ചൂഷണത്തിനും കര-വായു-ജലം എന്നിവയുടെ മലിനീകരണത്തിനും വനം വെട്ടി നശിപ്പിച്ചില്ലാതാക്കുന്നതിനും സംസ്ഥാന ഭരണ നേതൃത്വം കൂട്ടുനില്‍ക്കുന്നുവെന്നതാണ് സുസ്ഥിര വികസന കാഴ്ചപ്പാടിന് തടസ്സമായി നില്‍ക്കുന്നത്.
നിയന്ത്രണമില്ലാതെ സ്വത്ത് സമ്പാദിക്കുക അതും സംസ്ഥാനത്തിന്റെ പ്രകൃതി വിഭവങ്ങളുടെ പേരില്‍. അതിന് രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണ! സംസ്ഥാനം നേരിടുന്ന മൂല്യച്യുതിയുടെ ഏറ്റവും വലിയ പാരമ്യത്തിലാണിന്ന് കേരളം. രണ്ട് പതിറ്റാണ്ടുമുമ്പുവരെ തെറ്റായി തോന്നിയിരുന്ന പല കാര്യങ്ങളും മനുഷ്യമനസ്സില്‍ ശരിയായി മാറിയിരിക്കുന്നു. മൂല്യങ്ങളില്‍ മാറ്റം വന്നിരിക്കുന്നു. കളവ്, ചതി, വഞ്ചന, സ്വജനപക്ഷപാതം, അനാശാസ്യം, അഴിമതി എന്നിവയുടെ നിര്‍വചനത്തിന് പോലും മാറ്റം വന്നിരിക്കുന്നു.
പല കാരണങ്ങളാല്‍ ശരിയായ കേരള സംസ്കാരം അന്യം നിന്നു പോകുന്നു. പ്രകൃതിയുടെ വരദാനങ്ങളായിരുന്ന കാവുകളും അരുവികളും നദികളും കുന്നുകളും മലകളും വനങ്ങളും ജലസ്രോതസ്സുകളും നെല്‍വയലുകളും തടാകങ്ങളും തോടുകളും ഇടത്തോടുകളും മറ്റും എന്നന്നേയ്ക്കുമായി നമുക്ക് നഷ്ടമാവുകയാണ്. ജൈവവൈവിധ്യ ശോഷണം മൂലം കേരളത്തിന്റെ തനതായ ആയുര്‍വേദ ശാഖയ്ക്ക് പോലും കോട്ടം സംഭവിച്ചിരിക്കുന്നു. സംസ്ഥാനത്തിന്റെ പച്ചപ്പും ജല ശൃംഖലാ ജാലങ്ങളും നമുക്ക് നഷ്ടമാകുന്നു. ഇത് കൈവിട്ട കളിയാണ്. അതുകൊണ്ട് നാം സുസ്ഥിര വികസന കാഴ്ചപ്പാടിലേയ്ക്ക് നയം മാറ്റം വരുത്തണം. മരം മുറിക്കുന്നതിന് മുമ്പ് മരത്തോട് അനുവാദം ചോദിച്ചിരുന്നവരായിരുന്നു നാം. ജലകുടങ്ങളായ കുന്നുകളേയും ആരാധിച്ചിരുന്നവര്‍. അന്നദാതാക്കളായ നെല്‍വയലുകളെ പൊന്നുവിളയിക്കുന്ന ഭൂമിയാക്കിയിരുന്നവരാണ് നാം. തൊടികളില്‍ അത്യാവശ്യം ഭക്ഷണത്തിനുള്ള പച്ചക്കറികളെങ്കിലും ഉല്‍പ്പാദിപ്പിച്ചിരുന്ന സമൂഹമായിരുന്നു നമ്മുടേത്. ഇന്ന് പ്രകൃതിയെ ചൂഷണം ചെയ്യണം, പ്രകൃതി വിഭവങ്ങള്‍ വിറ്റു തുലക്കേണ്ടതാണെന്ന കാഴ്ചപ്പാട് വന്നിരിക്കുന്നു. ഭൂമി വില്പ്പനച്ചരക്കാണിന്ന്. ഭൂമിയെ അമ്മയായി കണ്ടിരുന്ന ഒരു ജനവിഭാഗത്തിന് വന്നിരിക്കുന്ന മാറ്റമാണത്. കേരളത്തിലെ ഭൂരിപക്ഷമായിരുന്ന ജനവിഭാഗം പകച്ചുനില്‍ക്കുകയാണ്.
Subscribe to:
Posts (Atom)