Thursday, 16 January 2014
നടത്തം ചെലവില്ലാത്ത വ്യായാമം
ഇന്ന് മനുഷ്യന്റെ പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് അമിതവണ്ണം. കൃത്യമായി ഭക്ഷണം കഴിക്കുകയും അതിന്നനുസരിച്ച് ജോലി ചെയ്യാതിരിക്കലുമാണ് ഇതിന് കാരണം. പ്രമേഹം, രക്തസമ്മര്‍ദം, അധികകൊഴുപ്പം, പിത്താശയക്കല്ല്, കാല്‍മുട്ട് വീക്കം, നടുവേദന തുടങ്ങിയ രോഗങ്ങള്‍ക്ക് ഭാരക്കൂടുതല്‍ കാരണമാകുന്നുണ്ട്. നിത്യവും നടത്തം ശീലമാക്കിയാല്‍ അമിതവണ്ണത്തെ തടയാന്‍ സാധിക്കും.ഹൃദയത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കാന്‍ നടത്തം ഉത്തമ മാര്‍ഗമാണ്. നടക്കുമ്പോള്‍ ഹൃദയത്തിലേക്കുള്ള രക്തസഞ്ചാരം കൂടും. അതുവഴി ഹൃദയത്തിന് കൂടുതല്‍ പ്രാണവായു ലഭിക്കും. ഇങ്ങനെ ലഭിക്കുന്ന പ്രാണവായു ഹൃദയത്തെ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സഹായിക്കും. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കാനും നടത്തം നല്ലതാണ്.നടക്കുന്ന സമയത്ത് ശ്വാസകോശങ്ങളിലേക്കുള്ള രക്തസഞ്ചാരവും പ്രാണവായുവിന്റെ ഒഴുക്കും വര്‍ധിക്കും. മാത്രമല്ല, ശരീരത്തില്‍ സംഭവിക്കുന്ന ചില രാസപ്രക്രിയയുടെ ഫലമായി മാലിന്യങ്ങള്‍ വിയര്‍പ്പിലൂടെയും ഉച്ഛ്വാസ വായുവിലൂടെയും പുറന്തള്ളപ്പെടുന്നു. ഇതുമൂലം ശ്വാസകോശ രോഗങ്ങള്‍ ഒരു പരിധിവരെ ഇല്ലാതാകും. നടക്കുമ്പോള്‍ ശരീരത്തിലെ എല്ലാ പേശികളും ഒരുപോലെ ഉണരും. ശരീരം ചൂടാവുകയും മാംസപേശികളിലേക്കുള്ള രക്തസഞ്ചാരം വര്‍ധിക്കുകയും ചെയ്യും.പേശികളുടെ പ്രവര്‍ത്തനവും ചലനവും അനായാസമാക്കാന്‍ നടത്തം ഉപകരിക്കും. അകാരണ ക്ഷീണത്തിനും നടത്തം നല്ലൊരു ഔഷധമാണ്. പക്ഷാഘാതം, വാതരോഗം എന്നിവ അകറ്റാനും നടത്തത്തിന് കഴിയും. ദിവസവും കായിക ജോലികളില്‍ ഏര്‍പ്പെടാത്തവര്‍ രാവിലെയും വൈകുന്നേരവും കുറച്ചുനേരം നടക്കുന്നത് ഏറെ ആരോഗ്യദായകമാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment