ആര്‍ച്ചക്ക് അഭിനന്ദനങ്ങള്‍.
=====================കഴുത്തില്‍ സ്റ്റെതും, വിരല്‍ തുമ്പില്‍ ശമന താളവുമായി മാമ്പുഴക്കരിയില്‍ നിന്നും ഇതാ ഒരു മിടുക്കി. എം.ബി.ബി.എസ്സ് പരീക്ഷയില്‍ ഉന്നത വിജയം നേടി നാടിനു മറ്റൊരു അഭിമാന മുഹൂര്‍ത്തം സമ്മാനിച്ച ആര്‍ച്ച ക്ക് ഒരായിരം അഭിനന്ദനങ്ങള്‍.. നമ്മുടെ നാട്ടിലെ യുവ തലമുറയ്ക്ക് ആവേശവും പ്രചോദനവും നല്‍കുന്നതായി ഈ നേട്ടം മാറും എന്നുറപ്പുണ്ട്.
ഇന്ത്യന്‍ വൈദ്യ വിദ്യാഭ്യാസരംഗത്ത് വര്‍ധിച്ചുവരുന്ന വ്യാപാരവത്കരണവും സ്വകാര്യവത്കരണവും കുറെയേറെ ധാര്‍മിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഒരു വലിയ വിഭാഗം വൈദ്യവിദ്യാഭ്യാസം മോഹിക്കുന്നവരുടെയും നേടുന്നവരുടെയും നല്‍കുന്നവരുടെയും മുഖ്യ ലക്ഷ്യം ധനസമ്പാദനമാണെന്നത് ഇന്നത്തെ സത്യം.
സാമൂഹ്യസേവനത്തിന്റെ മുഖം മൂടിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ചോരമണം കൊതിക്കുന്ന ഭിഷഗ്വരന്മാരും കള്ളപ്പണക്കാരും അത്യാര്‍ത്തിക്കാരുമായ കോര്‍പ്പറേറ്റുകളും മൂലധന സ്രോതസ്സ് ആകുന്ന ആതുര സേവന മേഖലയില്‍ സേവനത്തിന്റെയും സ്നേഹ സാമീപ്യത്തിന്റെയും പുത്തന്‍ പാത തുറക്കാന്‍ ആര്ച്ചക്ക് കഴിയെണ്ടാതായുണ്ട്.

. " മനുഷ്യരാശിയുടെ സേവനത്തിന് ഞാന്‍ സ്വയം സമര്‍പ്പിക്കുന്നു. മനഃസാക്ഷിയോടെയും അന്തസ്സോടെയും ഞാന്‍ എന്റെ ജോലി നിര്‍വഹിക്കും. എന്റെ രോഗിയുടെ ആരോഗ്യമായിരിക്കും എന്റെ പ്രഥമ പരിഗണന. . വൈദ്യവൃത്തിയുടെ ശ്രേഷ്ഠതയും മഹദ് പാരമ്പര്യവും സംരക്ഷിക്കാന്‍ എന്നാല്‍ കഴിവുള്ളതെല്ലാം ഞാന്‍ ചെയ്യും. ഭീഷണിക്കിരയായാല്‍ പോലും മാനുഷിക തത്ത്വങ്ങള്‍ക്കെതിരെ എന്റെ വൈദ്യവിജ്ഞാനം ഞാന്‍ ഉപയോഗിക്കില്ല."
ഡോക്ടര്‍ വൃത്തിയിലേക്ക് പ്രവേശിക്കുന്ന യുവ ബിരുദധാരികള്‍ ഏറ്റു പറയുന്ന സംക്ഷിപ്ത പ്രതിജ്ഞ യോട് നീതി പുലര്‍ത്താനും നാടിന്റെ അപ്പോത്തിക്കിരി ആയി മാറാനും കഴിയട്ടെ എന്നാശംസിക്കുന്നു
No comments:
Post a Comment