മാമ്പുഴക്കരിയുടെ സമസ്തമെഖലയുടെയും പുരോഗതിക്കായി "പ്രാദേശിക വികസനത്തിലൂടെ സുസ്ഥിര വികസനം" എന്ന ലക്ഷ്യത്തോടെ "ജീവനം " സാമൂഹിക സാംസ്കാരിക സന്നദ്ധ സംഘടന രൂപീകൃതമായി. മാമ്പുഴക്കരി SNDP ആഡിറ്റൊരിയത്തില്‍ ചേര്‍ന്ന രൂപീകരണ യോഗത്തില്‍ ശ്രീ. പി . ബൈജു അധ്യക്ഷത വഹിച്ചു. ശ്രീ. എന്‍. ഡി. അനിയന്‍ സ്വാഗതം ആശംസിച്ചു . ജീവനം മുന്നോട്ടു വെക്കുന്ന വികസന സങ്കല്‍പ്പത്തെ കുറിച്ച് ആമുഖമായി സംസാരിച്ചു കൊണ്ട് കരടു വികസന രേഖ ശ്രീ. കെ. രാജ്കുമാര്‍ യോഗത്തില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന പൊതു ചര്‍ച്ചയില്‍ ശ്രീ.ജിമ്മി ആന്റണി,ഡി.രതീഷ്, റ്റി.ഡി.സജീവ്, പി.വിജയകുമാര്‍, രംമ്യെഷ്.വി.എസ് , ജൂബിറ്റ്, വിപിന്‍ മണിയന്‍, വിപിന്ലാല്‍ ,സിജോ സെബാസ്റ്റ്യന്‍, ബിബിന്‍ ജോ സിബി എന്നിവര്‍ പങ്കെടുത്തു. രാഷ്ട്രീയത്തിനും മത ജാതി ചിന്തകള്‍ക്കും അതീതമായ കൂട്ടായ്മയായി പ്രവര്‍ത്തിക്കണമെന്നും അടിസ്ഥാന മേഖലയിലെ വികസനത്തോടൊപ്പം സാമൂഹിക സാംസ്കാരിക മേഖലകളില്‍ സജീവമായി ഇടപെടുവാനും യോഗ തീരുമാനിച്ചു. ജീവനത്തിന്റെ ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു
- .പ്രസിടന്റ്റ് : കെ. രാജ്കുമാര്‍
- സെക്രട്ടറി : മനോജ് സേവ്യര്‍
- വൈസ് പ്രസിടന്റ്റ്മാര്‍ : പി.ബൈജു , കെ.കൃഷ്ണന്‍കുട്ടി
- ജോ. സെക്രട്ടറിമാര്‍ : എന്‍.ഡി.അനിയന്‍ , ജിമ്മി ആന്റണി
- ട്രഷറര്‍ : തോമസ് കുട്ടി
No comments:
Post a Comment