ആമുഖം
മാമ്പുഴക്കരിയുടെ സമസ്ത മേഖലയിലെയും പുരോഗതി ലക്ഷ്യമാക്കി കൊണ്ട് രാഷ്ട്രീയത്തിനും മതത്തിനും വര്‍ണ്ണ വര്‍ഗ്ഗ ചിന്തകള്‍ക്കും അതീതമായ ഒരു കൂട്ടായ്മ..ഒരു പുതിയ സംഘടന ..അതാണ് ജീവനം. അടിസ്ഥാന മേഖലയിലെ വികസനത്തോടൊപ്പം മാനുഷിക വിഭവ ശേഷി പരമാവധി പ്രയോജനപ്പെടുത്തി മൂന്നു ഘട്ടങ്ങള്‍ ആയുള്ള പ്രവര്‍ത്തനമാണ് നമ്മള്‍ വിഭാവനം ചെയ്യുന്നത്. ഇതോടൊപ്പം സാമൂഹിക സാംസ്കാരിക വിഷയങ്ങളിലുള്ള സജീവ ഇടപെടലുകളും അതുവഴി ഒരു ജനകീയ മുന്നേറ്റവും നാം ലക്‌ഷ്യം വെക്കുന്നു. പ്രാദേശിക വികസനത്തിലൂടെ സുസ്ഥിര വികസനം എന്നതാണ് നമ്മുടെ കാഴ്ചപ്പാടും ലക്ഷ്യവും. ഈ ഒരു വികസന കാഴ്ചപ്പാടിലൂടെ മാത്രമേ കമ്പോള കേന്ദ്രീകൃത വ്യവസ്ഥയുടെ ആഘാതത്തില്‍ നിന്നും നമ്മുടെ നാടിനെ രക്ഷിക്കാന്‍ കഴിയൂ.. പ്രാദേശിക വികസനത്തിന്റെ അനന്ത സാധ്യതതകളെ സമഗ്രമായി സമന്വയിപ്പിച്ച് കൊണ്ട് ,ഉപയോഗപ്പെടുത്തുന്നതിലൂടെ മാത്രമേ സുസ്ഥിര വികസനം സാധ്യമാകൂ.ഇന്ത്യയില്‍ ഒരിടത്തും പരീക്ഷിക്കപെടാതതാണ് സുസ്ഥിര വികസന സങ്കല്പം. ശാസ്ത്രീയ വീക്ഷണവും ദീര്‍ഘകാല പദ്ധതിയും ജനകീയതയുമാണ് സുസ്ഥിര വികസനത്തിന്റെ സുപ്രധാന ഘടകങ്ങള്‍. മാനുഷിക വിഭവം അടക്കമുള്ള സമസ്ത സമ്പത്തിനെയും ഏകോപിപ്പിച്ചു കൊണ്ട് സമൂഹത്തെ മുന്നോട്ടു നയിക്കുവാന്‍ വേണ്ടിയുള്ള ഒരു സമീപനമാണ് ഈ വികസന രീതി. ഇതൊരു ബദല്‍ വികസന സമീപനമാണ് ,ആത്യന്തികമായ ഒരു വികസന രീതിയാണ് എന്ന് പറയുന്നില്ല .പക്ഷെ വര്‍ത്തമാന കാല ബദല്‍ ആണ് എന്നാ കാര്യത്തില്‍ തര്‍ക്കം ഇല്ല.
വികസനത്തിന് രാഷ്ട്രീയം ഉണ്ടോ.? ഞങ്ങള്‍ക്കറിയില്ല. ജീവിക്കാന്‍ വേണ്ടി ബുദ്ധിമുട്ടുന്നവന്റെയും തകരുന്ന പരിസ്ഥിതിയുടെയും പക്ഷമാണ് വികസന രാഷ്ട്രീയതിനുണ്ടാകേണ്ടത്. പക്ഷെ കക്ഷി രാഷ്ട്രീയമാണ് വികസന രാഷ്ട്രീയം എന്നാ അപകടകരമായ ചിന്ത വികസനത്തെ പുറകോട്ടു അടിപ്പിക്കും. കക്ഷി രാഷ്ട്രീയത്തിന് അപ്പുറം വികസനം മുഖ്യ അജണ്ട ആയി മാറണം. പ്രാദേശിക വികസനത്തില്‍ ഊന്നിയുള്ള സുസ്ഥിര വികസന സങ്കല്പം നമ്മുടെ നാട് ഏറ്റെടുത്താല്‍ അത്ഭുതങ്ങള്‍ തന്നെ നമ്മുക്ക് ഇവിടെ സൃഷ്ട്ടിക്കാം..
മഹത്തായ ലക്ഷ്യ ബോധത്തോട് കൂടിയ ഈ ഉദ്യമാത്ത്തിലേക്ക് എല്ലാ സുഹൃത്തുക്കളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
ജീവനം ടീം
Subscribe to:
Posts (Atom)
No comments:
Post a Comment