Thursday, 16 January 2014

ബ്രിട്ടീഷുകാര്‍ ഭാരതത്തിലേക്ക്‌ കൊണ്ട്‌ വന്നത്‌ ഷേക്‌സ്‌പിയറും മില്‍ട്ടനെയും മാത്രമല്ല , ബ്രാണ്ടിക്കുപ്പികളെയും കൂടെയാണ്‌..’

സ്വാതന്ത്രത്തിനു മുന്‍പ്‌ തന്നെ കേശാബ്‌ ചന്ദ്ര സെന്‍ ഉന്നയിച്ച ആശങ്ക ഇന്നു അര്‍ത്ഥവത്താവുന്നു. അദ്ദേഹം അന്ന്‌ പറഞ്ഞു `ബ്രിട്ടീഷുകാര്‍ ഭാരതത്തിലേക്ക്‌ കൊണ്ട്‌ വന്നത്‌ ഷേക്‌സ്‌പിയറും മില്‍ട്ടനെയും മാത്രമല്ല , ബ്രാണ്ടിക്കുപ്പികളെയും കൂടെയാണ്‌..’ കുറച്ചു കൂടികഴിഞ്ഞപ്പോള്‍ ലോകമാന്യ തിലക്‌ ഒരു ദീര്‍ഘ വീക്ഷണം നടത്തി. `ബ്രിട്ടീഷുകാര്‍ ഭാരതം വിട്ടാലും കള്ളുകുടി എന്ന വിപത്ത്‌ ഇവിടെ നിലനില്‍ക്കുമെന്നും, അതില്‍ നിന്നും സ്വാതന്ത്ര്യം ലഭിക്കാന്‍ അതിനെതിരെ പോരാടെണ്ടിയിരിക്കുന്നു…’ ഇന്നു ഏറ്റവും വലിയ സാമൂഹിക വിപത്തായി മാറികൊണ്ടിരിക്കുന്ന ലഹരി ഉപഭോകത്തെ ചെറുക്കാന്‍ ഒരു വിപ്ലവത്തിനും ആവുന്നില്ല. അത്രയേറെ നമ്മുടെ സംസ്‌കാരത്തില്‍ വേരൂന്നിയിരിക്കുന്നു മദ്യം.സാമൂഹികവല്‍ക്കരണത്തിന്റെ ആദ്യ മാധ്യമം , കുടുംബം.കേരളത്തിലെ ഒരു നല്ല ശതമാനം കുടുംബങ്ങളില്‍ ഇന്നു കള്ള്‌ ഒരു സാധാരണ അതിഥിയാണ്‌. വിശിഷ്ട ദിനങ്ങളിലും അല്ലാത്ത സമയങ്ങളിലും കൂട്ടുണ്ടാവുന്ന ഒരതിഥി. കുടിക്കുന്നത്‌ തെറ്റാണെന്നോ, അതിന്റെ വിപത്ത്‌ എന്താണെന്നോ കുടുംബങ്ങളില്‍ കുട്ടികളോടെന്നല്ല ആരോടും ആരെങ്കിലും സംവദിക്കുന്നത്‌ അപൂര്‍വ്വം മാത്രം. മറിച്ചു കുടിച്ചു വന്നു തന്നെ അടക്കമുള്ളവരെ ആക്രമിക്കുന്ന മുതിര്‍ന്നവര്‍ കുറച്ചു കുട്ടികള്‍ക്കെങ്കിലും ഒരപൂര്‍വ കാഴ്‌ചയുമല്ല. അപ്പോള്‍ ആരോഗ്യകരമായ ഒരു സാമൂഹികവല്‌കരണം കുടുംബങ്ങളില്‍ നിന്നും ലഭിക്കുന്നു എന്ന്‌ വിശ്വസിക്കാനാവുമോ?അഞ്ചാം മാധ്യമം, `the state’. ഭാരത ഭരണ ഘടനയുടെ directive principle , article 47 പറയുന്നത്‌, ആരോഗ്യത്തിന്‌ ഹാനികരമായ വിധത്തിലുള്ള ഏത്‌ ലഹരി പദാര്‍ത്ഥങ്ങളുടെ ഉപഭോകത്തിനും ( മരുന്നിനു വേണ്ടിയല്ലാത്തത്‌ ) അധികൃതര്‍ തടയിടണമെന്നാണ്‌. പക്ഷെ അതുമാത്രം പറയരുതെന്നാണ്‌ നമ്മുടെ അധികൃതരുടെ നിലപാട്‌. മദ്യോല്‌പ്പാദന രംഗത്ത്‌ തിളക്കമാര്‍ന്ന സ്ഥാനം നിലനിര്‍ത്തിപ്പോരുന്ന ഭാരതം 2008 ലെ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ 15 വര്‍ഷം കൊണ്ട്‌ ഉത്‌പാദന രംഗത്ത്‌ വമ്പന്‍ ഉയര്‍ച്ചയാണ്‌ ഉണ്ടാക്കിയിട്ടുള്ളത്‌. കേരളത്തിന്റെ നേട്ടം അതിലും മികച്ചതാണ്‌. 2010 ലെ BBC റിപ്പോര്‍ട്ട്‌ ഇങ്ങനെ പറയുന്നു. കേരളത്തിന്റെ വാര്‍ഷിക ബജറ്റില്‍ 40% ശതമാനത്തിലേറെ വരുമാനം വരുന്നത്‌ കുടിയില്‍ നിന്നാണ്‌. കള്ള്‌ ഷാപ്പുകളെ കുറിച്ചുമുണ്ട്‌ ചില കണക്കുകള്‍.. , KSBC കേരളത്തില്‍ 337 ബാറുകള്‍ നടത്തുമ്പോള്‍ ഓരോ ഷാപ്പും ശരാശരി കുടിപ്പിക്കുന്നത്‌ 80000 ആളുകളെയാണ്‌. ഇതിനു പുറമേ 600 പ്രൈവറ്റ്‌ കള്ള്‌ ഷാപ്പുകളും 5000 നാടന്‍ കള്ള്‌ വില്‍പ്പന കേന്ദ്രങ്ങളും ഉണ്ടത്രേ. ഭരണ കര്‍ത്താക്കള്‍ എത്ര നന്നായി മേല്‌പറഞ്ഞ ഭരണ ഘടനയെ പിന്തുടരുന്നു എന്നുള്ളതിന്‌ ഉത്തമ തെളിവ്‌.

No comments:

Post a Comment